റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍, ആദ്യമരണം രാജസ്ഥാനില്‍

January 6, 2022 - 7:54 am

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം രാജസ്ഥാനില്‍ റിപ്പോര്‍ട്ടുചെയ്‌തു. ഉദയ്‌പൂര്‍ സ്വദേശിയായ 73 കാരനാണ്‌ മരണപ്പെട്ടത്‌. 2021 ഡിസംബര്‍ 15നാണ്‌ ഇയാള്‍ക്ക്‌ കോവിഡ്‌ പോസിറ്റീവായത്‌. തുടര്‍ന്ന്‌ നത്തിയ പരിശോധനയില്‍ ഇയാളില്‍ ഒമിക്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ 25-നാണ്‌ പരിശോധനാഫലം പുറത്തുവന്നത്‌. അതിനുപിന്നാലെ ഡിസംബര്‍ 31ന്‌ പുലര്‍ച്ചെ 3.30ന്‌ മരണപ്പെടുകയായിരുന്നു. ഇയാള്‍ക്ക്‌ പ്രമേഹം ,ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു.

രണ്ടുവാക്‌സിനുകളും എടുത്ത ഇയാള്‍ക്ക്‌ കാര്യമായ യാത്രാ ചരിത്രമോ സമ്പര്‍ക്കമോ ഇല്ല. ഇന്ത്യയില്‍ 2,135 ഒമിക്രോണ്‍ കേസുകളുണ്‌ റിപ്പോര്‍ട്ടുചെയ്യ.പ്പെട്ടിട്ടുളളത്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍. 653 കേസുകള്‍. ഡല്‍ഹിയില്‍ 464 കേസുകളാണ്‌ ഉളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *