റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും വീട്ടില്‍തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘എനിക്ക് കൊവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വീട്ടില്‍ സ്വയം ക്വാറന്റൈനിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ എന്നെ ബന്ധപ്പെട്ടവര്‍ ദയവായി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയും പരിശോധന നടത്തുകയും ചെയ്യുക- മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *