റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കായംകുളം : ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു.. മുതുകുളം ചൂളത്തെരുവ്‌ കുന്നുംകീഴില്‍ അനില (23)ആണ്‌ മരിച്ചത്‌. കൂടെ യാത്ര ചെയ്‌തിരുന്ന സഹോദരി ഐശ്വര്യക്ക്‌ പരിക്കേറ്റു.ഐശ്വര്യയുടെ പരിക്ക്‌ നിസാരമാണ്‌.

കായംകുളം ഒഎന്‍കെ ജംങ്‌ഷന്‌ പടിഞ്ഞാറുഭാഗത്ത്‌ കരിവില്‍പീടിക ഭാഗത്തെ വളവില്‍ 2021 ഡിസംബര്‍ 27 തിങ്കളാഴ്‌ച ഉച്ചക്ക്‌ 12 മണിയോടെയാണ്‌ അപകടം. പിന്നില്‍ നിന്ന്‌ വന്ന ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. . സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അനില ടിപ്പറിന്‍റെ ടയറിനടിയില്‍ പെടുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. റോഡിലേ്‌ക്ക തെറിച്ചുവീണാണ്‌ ഐശ്വര്യക്ക്‌ പരിക്കു പറ്റിയത്‌.ഇരുവരും കായംകുളത്തുപോയി തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം

അനിലയുടെ ഭര്‍ത്താവ്‌ കായംകുളം കണ്ണംപളളി തെക്കേത്തലക്കല്‍ ഹരീഷ്‌(ദുബൈ)അച്ഛന്‍ : സത്യപാലന്‍, അമ്മ:അമ്പിളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *