റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യപ്രദേശിലും ഒമിക്രോണ്‍: രോഗം എട്ട് പേര്‍ക്ക്

December 26, 2021 - 5:57 pm

ഭോപാല്‍: മധ്യപ്രദേശില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും 45 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയ ഇന്‍ഡോര്‍ സ്വദേശികളാണ്. എട്ട് പേരില്‍ മൂന്ന് പേര്‍ യുഎസ്സില്‍ നിന്നെത്തിയവരാണ്. രണ്ട് പേര്‍ വീതം ബ്രിട്ടനില്‍നിന്നും താന്‍സാനിയയില്‍നിന്നും മടങ്ങിയവരാണ്. എട്ടില്‍ ആറ് പേരെയും ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങളില്ല. ചികില്‍സ തുടരുന്നു. എട്ട് ഒമിക്രോണ്‍ രോഗികള്‍ക്കു പുറമെ 18 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളും ഒമിക്രോണ്‍ ബാധയുടെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചുകഴിഞ്ഞു. പതിനേഴോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *