കണ്ണൂർ: വാര്‍ഡ് തല പരിശീലനം

കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെയുടെ ഭാഗമായുള്ള കോര്‍പറേഷന്‍ വാര്‍ഡ്തല സമിതിയുടെ പരീശീലനം ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഓഫീസര്‍ ടൈനി സൂസന്‍ വിഷയാവതരണം നടത്തി. കില പ്രതിനിധികളായ പി രാജഗോപാലന്‍, വി കെ പ്രകാശിനി, കെ പി ഹംസകുട്ടി, രഘുവരന്‍ എന്നിവര്‍ ക്ലാസെടുത്തു. കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, ഇ രാഘവന്‍ മാസ്റ്റര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ പി കെ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →