വഖഫ് ബോഡിയിൽ പൊതുസ്ഥാപനങ്ങൾ ഉണ്ടാക്കണം എന്നുതന്നെയാണ് സർക്കാർ നയമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

കോഴിക്കോട്: വഖഫ് ബോഡിയിൽ പൊതുസ്ഥാപനങ്ങൾ ഉണ്ടാക്കണം എന്നുതന്നെയാണ് സർക്കാർ നയമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. കാസർകോട്ട് വഖഫ് ഭൂമി സർക്കാർ കയ്യേറിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ അടിയന്തര സാഹചര്യത്തിലാണ് കാസർക്കോട്ട് വഖഫ് ഭൂമി സർക്കാർ ഏറ്റെടുത്തത്. അവിടെ ടാറ്റയുടെ ആശുപത്രി നല്ല രീതിയിൽ പ്രവർത്തിക്കുകയാണ്. എന്നാൽ ചിലർ അതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ നോക്കുകയാണ്. കാസർക്കോട്ടെ വഖഫ് ഭൂമി തിരിച്ചുകൊടുക്കാൻ എല്ലാ നടപടിയും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →