അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: മെഡിസെപ് പദ്ധതി: അപേക്ഷ സമര്‍പ്പിക്കണം

December 10, 2021 - 7:06 pm

ആലപ്പുഴ:  ആലപ്പുഴ പെന്‍ഷന്‍ സബ് ട്രഷറിയില്‍ നിന്ന്പെന്‍ഷന്‍ വാങ്ങുന്നവരില്‍ മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഡിസംബര്‍ 15നകം അപേക്ഷ നല്‍കണമെന്ന് സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു.  

മെഡിസെപ് വെബ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അനുബന്ധം രണ്ടില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം.

ആദ്യ ഘട്ട വിവരശേഖരണ സമയത്ത് സര്‍വീസില്‍ സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍ വിരമിക്കുകയും ചെയ്തവര്‍ അനുബന്ധം രണ്ടില്‍ പെന്‍ നമ്പര്‍ സഹിതം പുതിയ അപേക്ഷ നല്‍കണം. 

ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് മെ‍ഡിസെപ് അപേക്ഷകള്‍ ഏതു ട്രഷറിയിലും നല്‍കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *