റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവ് ഇറങ്ങി എന്ന് വിശ്വസിക്കാൻ ജനം മണ്ടൻമാരല്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. മന്ത്രി അറിയാതെ ഉദ്യോഗസ്ഥർ ഇക്കാര്യം ചെയ്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.152 അടി വരെ ജലനിരപ്പ് ഉയർത്താന്‍ തമിഴ്നാടിനെ അനുവദിക്കുന്ന നാടകമാണിത്. പിന്നില്‍ സംസ്ഥാന സര്‍ക്കാരിന് ഗൂഢ ലക്ഷ്യം ഉണ്ട്. പ്രതിപക്ഷം പറഞ്ഞു.

എന്നാൽ , വിവാദമായ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്, ആരുടെ മുമ്പിലും ഈ സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കില്ല, അങ്ങനൊരു ഗതികേട് സർക്കാരിനില്ല, എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *