ഭോപ്പാല്‍: ഒക്ടോബര്‍ 30് ഉപതിരഞ്ഞെടുപ്പ നടക്കാനിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നു. ഖണ്ട്വ ഉപതെരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ എത്തിയത്. 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ബദ്വാഷ് മണ്ഡലത്തില്‍ നിന്ന് സച്ചിന്‍ ബിര്‍ല നിയമസഭയിലെത്തിയത്. സച്ചിന്‍ ബിര്‍ല പ്രതിനിധീകരിക്കുന്ന മണ്ഡലം ഖണ്ട്വ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ്.മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശാര്‍ ട്വീറ്റ് ചെയ്തു. ശിവരാജ് സിങ് ചൗഹാന്‍ സച്ചിന്‍ ബിര്‍ലയെ സ്വീകരിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. ബേഡിയയില്‍ നടന്ന റാലിയില്‍ കൃഷി മന്ത്രി കമല്‍ പട്ടേലും മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.
ഉപതിരഞ്ഞെടുപ്പിന് 5 ദിവസം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് വിട്ട് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
