റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി

October 21, 2021 - 12:14 pm

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തി.

മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഒക്ടോബര്‍ എട്ടു മുതല്‍ ജയിലില്‍ കഴിയുകയാണ്.

കൊവിഡ് നിയന്ത്രണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖ് ആര്യനെ കാണാന്‍ ജയിലിലെത്തിയത്. 20 മിനുട്ടോളം അദ്ദേഹം ജയിലില്‍ ചിലവിട്ടു.

അതേസമയം, ആഡംബര കപ്പിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് 20/10/21 ബുധനാഴ്ച കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തല്‍.

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു. എന്‍.സി.ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്.

അതേസമയം വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.

ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *