കണ്ണൂര്‍: മുപ്പത് കോടി രൂപ വില വരുന്ന ആംബര്‍ഗ്രിസുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലായത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തിമിംഗലഛര്‍ദ്ദി കൈവശം വയ്ക്കുന്നത് കുറ്റമാണ്.
ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ആംബര്‍ഗ്രിസ് വേട്ടയാണിത്. നേരത്തെ തൃശൂര്‍ ചേറ്റുവയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദിലാണ് പിടികൂടിയിരുന്നു. 18 കിലോ ആംബര്‍ഗ്രിസാണ് അന്ന് പിടിച്ചെടുത്തത്.
സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്.