റെക്കോഡ് കുതിപ്പില്‍ വിപണി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ സൂചികകളില്‍ റെക്കോഡ് കുതിപ്പ്. തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും വിപണികളിലെ കുതിപ്പിലൂടെ സൂചികകള്‍ വീണ്ടും പുതിയ ഉയരംകുറിച്ചു. ചൈനീസ് ജിഡിപി, പണപ്പെരുപ്പ ഭീഷണി തുടങ്ങിയവ ആഗോള വിപണിയെ ദുര്‍ബലമാക്കിയെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് സൂചികകള്‍ റെക്കോഡ് കുതിപ്പ് നടത്തിയത്.സെന്‍സെക്സ് 433.40 പോയന്റ് നേട്ടത്തില്‍ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 132 പോയന്റ് ഉയര്‍ന്ന് 18,470 ലുമെത്തി. െവെകാതെതന്നെ നിഫ്റ്റി 18,500 പിന്നിടുകയും ചെയ്തു. വ്യാപാരത്തിനിടെ 61,963 നിലവാരത്തിലെത്തിയ സെന്‍സെക്സ് 460 പോയന്റ് നേട്ടത്തില്‍ 61,756ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫറ്റിയാകട്ടെ 18,542വരെ ഉയര്‍ന്നെങ്കിലും 138 പോയന്റ് നേട്ടത്തില്‍ 18,477ല്‍ ക്ലോസ് ചെയ്തു. ഏഴ് വ്യാപാര ദിനങ്ങളിലായി നിഫ്റ്റിയിലുണ്ടായ നേട്ടം 4.7 ശതമാന(831 പോയന്റ്)മാണ്. സെന്‍സെക്സ് ഓഹരികളില്‍ ഇന്‍ഫോസിസ് 3 ശതമാനത്തോളം ഉയര്‍ന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് (5.17 %), ഇന്‍ഫോസിസ് (4.79 %), ടെക് മഹീന്ദ്ര (3.65%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (3.32%), ടാറ്റ സ്റ്റീല്‍ (2.40%) തുടങ്ങിയ ഓഹരികളും നേട്ടത്തില്‍ മുന്നിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →