റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീഡനത്തിന്‌ ഒത്താശചെയ്‌ത യുവതി അറസ്‌റ്റില്‍

October 11, 2021 - 7:47 am

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനയെ ഉപദ്രവിച്ച യുവാവിനെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌ത യുവതി പോക്‌സോ കേസില്‍ അറസ്‌റ്റിലായി. മലപ്പുറം ചിറമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ചിറമംഗലം ഒറ്റതൈയില്‍ വീട്ടില്‍ മുജീബിന്റെ ഭാര്യ സമീറയെ (30) ആണ്‌ പരപ്പനങ്ങാടി പോലീസ്‌ അറസ്റ്റുചെയ്‌തത്‌.

ഈ കേസിലെ ഒന്നാംപ്രതിയായ ഹരിദാസനെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.ഹരിദാസനെ ചോദ്യം ചെയ്‌തതില്‍ സമീറയുടെ പങ്ക്‌ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ അറസ്റ്റ് . ഹരിദാസനെ കുറ്റകൃത്യത്തിന്‌ സഹായിക്കകുയും പ്രേരിപ്പിക്കുകയും ചെയ്‌തകാര്യത്തിന്‌ അറസ്റ്റ്‌ ചെയ്‌ത പ്രതിയെ ജാമ്യത്തില്‍ വിട്ടു. പ്രതിയുടെ ഭര്‍ത്താവായ മുജീബിനെ കഴിഞ്ഞ ദിവസം കഞ്ചാവ്‌ കേസില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ചിരമംഗലം സ്വദേശി ഹരിദാസന്‍ (40) പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ഫോണ്‍ മുഖാന്തിരം ബന്ധം പുലര്‍ത്തിവരികയായിരുന്നു. പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായത്‌ സമീറയായിരുന്നു. പരപ്പനങ്ങാടി അഡീഷണല്‍ എസ്‌ഐ ബാബുരാജ്‌, എഎസ്‌ഐ ജയദേവന്‍,പോലീസുകാരായ ബിജേഷ്‌, അനില്‍,രഞ്‌ജിത്‌, എന്നിവരാണ്‌ അന്വേഷണ സംഘത്തില്‍ ഉളളത്‌. ഹരിദാസിനെ കോടതി നേരത്തെ റിമാന്‍ഡ്‌ ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *