മോന്‍സണിനെതിരെ മറ്റൊരു കേസുകൂടി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ മറ്റൊരു കേസുകൂടി രജിസ്‌റ്റര്‍ ചെയ്‌തു. ഡിആര്‍ഡിഒയുടെപേരില്‍ വ്യാജ രേഖ ഉണ്ടാക്കിയതിനെതിരെയാണ്‌ കേസ്‌. ഇറിഡിയം കൈവശം വയ്‌ക്കാന്‍ അനുമതിയുണ്ടെന്നുളള രേഖയാണ്‌ മോന്‍സണ്‍ വ്യാജമായി ചമച്ചത്‌. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സണ്‍ നിര്‍മിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി ഡിആര്‍ഡിഒയ്‌ക്ക്‌ അന്വേഷണ സംഘം കത്തുനല്‍കി. ഇയാള്‍ക്കെതിരെ ഇതുവരെ 7 കേസുകളാണ്‌ രജിസ്‌റ്ര്‍ ചെയ്‌തിട്ടുളളത്‌.

മോന്‍സണ്‍ അറസ്‌റ്റിലായതിനുപിന്നാലെ പോലീസ്‌ സ്‌റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്‌ . ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന്‌ കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു തട്ടിപ്പുകേസുകൂടി മോന്‍സണ്‍ മാവുങ്കലിനെതിരെ 2021 ഒക്ടോബര്‍ 9ന്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.

Share
അഭിപ്രായം എഴുതാം