ബെംഗളൂരു : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയ 18പേര്‍ ബംഗളൂര്‍ എയര്‍ പോര്‍ട്ടില്‍ ഒരേദിവസം പിടിയിലായി . ഇതില്‍ 17 പേര്‍ ഒരേ വിമാനത്തിലെത്തിയവരാണ് . എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുമാണ് ഇവര്‍ എത്തിയത്. ഒരാളെത്തിയത് എമിറേറ്റ് വിമാനത്തില്‍ ദുബൈയില്‍ നിന്നുമായിരുന്നു.
ഇവരില്‍ നിന്നും ആകെ 2.35 കോടി രൂപയുടെ 4.95 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. പിടിയിലായവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്.

