പാലക്കാട്: കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് കുളിക്കാൻ പോയ 4 ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. പറക്കുളം വിനോദിന്റെ മകൻ വിനീത് എന്ന അച്ചു (12),കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ),ഷഹനാദ് (14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ് (9 ) എന്നിവരെയാണ് കാണാതായത് വീട്ടുകാർ തൃത്താല പോലീസിൽ പരാതി നൽകി.
നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. വൈകുന്നേരം കളിക്കാൻ വേണ്ടി 4 പേരും പോയതാണ്.സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നല്കിയത്.

