റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ 4-ജി ഫൈറ്റര്‍ നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ആദ്യം കോടതി തള്ളിക്കളഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പരാതിക്കാരുടെ ആവശ്യം പരിശോധിച്ച് തീരുമാനം എടുക്കുവാന്‍ നിര്‍ദേശിച്ചു.

ഫൗണ്ടേഷന്‍ ഓഫ് മീഡിയ പ്രൊഫഷണല്‍സ്, ജമ്മുകാശ്മീര്‍ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളായിരുന്നു ഹര്‍ജിക്കാര്‍.

ജസ്റ്റിസുമാരായ എന്‍ വി രമണ, സുഭാഷ് റെഡ്ഡി ,ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. മനുഷ്യാവകാശങ്ങളും ദേശീയ സുരക്ഷയും ഒരേ അളവില്‍ പരിപാലിക്കപ്പെടുന്നു എന്ന് കോടതിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ജമ്മു കാശ്മീര്‍ ഒരു വിഷമ സന്നിധിയിലേക്ക് എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. അതോടൊപ്പം തന്നെ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രോഗബാധയും അതിന്റെ ബുദ്ധിമുട്ടുകളും മനസ്സിലാക്കേണ്ടതുമുണ്ട്. അനുരാധ ബാസിന്‍ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത് നടപടിക്രമങ്ങള്‍ സംബന്ധിച്ച മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നായിരുന്നു. അതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെയും കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിമാരുടെയും ഒരു കമ്മിറ്റി രൂപീകരിക്കുകയും പരാതികളും ആക്ഷേപങ്ങളും കേള്‍ക്കുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ 2 ജി സേവനം മാത്രമാണ് ജമ്മുകശ്മീരില്‍ ലഭിക്കുന്നത്. വേഗത കുറവ് മൂലം ഇന്റര്‍നെറ്റ് സേവനം നിഷേധിക്കപ്പെട്ട അവസ്ഥയാണ് എന്ന് പരാതിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ 4ജി സൗകര്യം ലഭ്യമാകാത്തത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതില്‍ കോടതി ഇടപെടരുത് എന്നും അഭ്യര്‍ത്ഥിച്ചു

പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ സേവനം ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും തടസ്സപ്പെട്ടിരിക്കുകയാണ്. 4 ജി സൗകര്യം ഇല്ലാത്തതുമൂലം ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നീ മൗലിക അവകാശങ്ങള്‍ പ്രാപ്യമല്ലാത്ത അവസ്ഥയാണ്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സ്‌കൂളുകള്‍ക്ക് അത് നിര്‍വഹിക്കുവാന്‍ കഴിയുന്നില്ല എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ 4ജി സൗകര്യം ലഭ്യമാകാത്തത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതില്‍ കോടതി ഇടപെടരുത് എന്നും അഭ്യര്‍ത്ഥിച്ചു. 2 ജി സൗകര്യം മാത്രമുള്ളതും 4 ജി ഇല്ലാത്തതുമായ നിരവധി പ്രദേശങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും ഉണ്ട് എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത കോടതിയില്‍ ബോധിപ്പിച്ചു.

ഇന്റര്‍നെറ്റ് വേഗത കുറവായതുകൊണ്ട് കോവിസ് 19 നിയന്ത്രിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളെയോ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തേയോ അവിടങ്ങളില്‍ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാറിനുവേണ്ടി ബോധിപ്പിച്ചു. 4 ജി പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചുവെങ്കിലും അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുന്നത് അനുവദനീയമല്ല എന്നും നിരീക്ഷിക്കുകയുണ്ടായി. പരാതിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹുസിഫ അഹമ്മദ്, സല്‍മാന്‍ ഖുര്‍ഷിദ്, ഷുഹൈബ്ബ് ഖുറൈഷി എന്നിവര്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *