അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

September 16, 2021 - 9:40 pm

തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിൽ നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let വഴി ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘CHECK YOUR RANK’ എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ 20 മുതൽ 30 വരെ അതാതു സ്ഥാപനങ്ങളിൽ  നടത്തും.

വിവിധ സ്ഥാപനങ്ങളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഓരോ സ്ഥാപനങ്ങളുടേയും പ്രവേശന നടപടികളുടെ സമയക്രമം വെബ്‌സൈറ്റിൽ പരിശോധിച്ച് നിശ്ചിത സമയത്തുതന്നെ ഹാജരാകണം. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്‌സി ഫോമുമായാണ് ഹാജരാകേണ്ടത്. ഒരു സ്ഥാപനത്തിൽ ഫീസടച്ച് പ്രവേശനം നേടിയവർ മറ്റൊരു സ്ഥാപനത്തിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അഡ്മിഷൻ സ്ലിപ്പും ഫീസടച്ച രസീതും ഹാജരാക്കണം. ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ സ്ഥാപനത്തിൽ പ്രവേശനം നേടിയാൽ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനിൽക്കൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *