ഷാജഹാന്‍പൂര്‍ ആഗസ്റ്റ് 27: ഉത്തര്‍പ്രദേശില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ട്രക്ക് രണ്ട് ടെമ്പോയുടെ കീഴ്മേല്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ആറോളം പേര്‍ക്ക് അപകടമുണ്ടായതായാണ് പോലീസ് റിപ്പോര്‍ട്ട്. നാല്പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചുപോയവരില്‍ പലരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചുപോയവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വേണ്ടുന്ന ചികിത്സ സഹായങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

