റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഔറംഗബാദ് ആഗസ്റ്റ് 27: പിന്നോക്ക പ്രദേശമായ മരാത്വാഡയില്‍ ദുരിതം അനുഭവിച്ച 564 കര്‍ഷകരാണ് ജനുവരി 1നും ആഗസറ്റ് 26നുമിടയില്‍ ആത്മഹത്യ ചെയ്തത്. പ്രദേശിക കമ്മീഷന്‍ ഓഫീസ് ചൊവ്വാഴ്ച പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത് വരള്‍ച്ച അനുഭവപ്പെട്ട ബീഡ് ജില്ലയിലാണ് 131 പേരാണ് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. 24 പേര്‍ ആത്മഹത്യ ചെയ്ത ഹിങ്കോളിയിലാണ് നിരക്ക് കുറവ്.

ഔറംഗബാദിലും ഒസ്മാനാബാദിലുമായി 81 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച 564 പേരില്‍, 415 പേര്‍ നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളവരാണ്. മരിച്ചുപോയവരുടെ ബന്ധുക്കള്‍ക്കായി 410 ലക്ഷം രൂപയാണ് ജില്ലാ ഭരണകൂടം നല്‍കിയത്.

മഴയുടെ ദൗര്‍ലഭ്യമാണ് കര്‍ഷകര്‍ നേരിടുന്ന വലിയൊരു വെല്ലുവിളി. 63% വര്‍ഷപാതമാണ് ഇത്തവണ ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *