അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ ജില്ലാ ഓഫീസ് വഴി പുതുതായി അംഗത്വം എടുത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം നൽകുന്നു. ധനസഹായം ലഭിക്കുന്നതിനായി അംഗങ്ങൾ അവരുടെ ക്ഷേമനിധി രജിസ്ട്രേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യത്തെ പേജ്, അവസാനം അംശദായം അടച്ചതിന്റെ പേജ് എന്നിവയുടെ പകർപ്പ് സഹിതം http://boardswelfareassistance.lc.kerala.gov.in എന്ന ലിങ്ക് മുഖേന ഓൺലൈനായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കണം. മുമ്പ് അപേക്ഷിച്ചവരും ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. വിശദവിവരത്തിന് ഫോൺ: 0477 2241455.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *