റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എക്സൈസ് മുക്കി, വനംവകുപ്പ് പൊക്കി

August 26, 2021 - 8:05 am

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് പരിശോധനയക്കിടെ എക്സൈസ് കണ്ടെത്തിയ മാൻ കൊമ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊമ്പ് പിടിച്ചടു്ത്ത വിവരം എക്സൈസ് വനം വകുപ്പിനെ അറിയിച്ചിരുന്നില്ല. ഇക്കാര്യം വാർത്തകളിലൂടെ പുറത്ത് വന്നതിന് ശേഷം 2021 ഓഗസ്റ്റ് 25നാണ് എക്സൈസിന്റെ കസ്റ്റഡിയിൽ മാൻ കൊമ്പുള്ള വിവരം തങ്ങളെ അറിയിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്.

കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് എക്സൈസ് ഓഫീസിൽ നിന്നും മാൻ കൊമ്പ് കസ്റ്റഡിയിൽ എടുത്തത്. കൊമ്പിന് 39 സെന്റി മീറ്റർ നീളത്തിലുള്ളതായി വനം വകുപ്പ് അറിയിച്ചു. കൊമ്പ് ഇന്ന് കോടതിയിൽ ഹാജരാക്കും.

കൊച്ചിയിൽ കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് ലഹരി കടത്ത് കേസ് പ്രതിയുടെ ബാഗിൽ നിന്നും മാൻ കൊമ്പ് പിടിച്ചെടുത്തത്. എന്നാൽ ഈ വിവരം എക്സൈസിന്റെ എഫ്ഐആറിലോ മഹത് സറിലോ ഉണ്ടായിരുന്നില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *