തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ജീവനക്കാരിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം മുരിക്കുംപുഴ റെയിൽവേ സ്റ്റേഷൻ ജീവനക്കാരിയെ ആക്രമിച്ച് മാല കവർന്നു. ജീവനക്കാരിയായ ജലജ കുമാരിക്ക് നേരെ 18/08/2021 ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. ഗുരുവായൂർ എക്സ്പ്രസിന് ഫ്ലാഗ് ഓഫ് കാണിക്കുന്നതിനാടായി പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു.

Read Also : തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ തീ കൊളുത്തി മരിച്ചു

വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ സ്റ്റേഷൻ ഉദ്യോഗസ്ഥയുടെ കൈക്കും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ ജലജ കുമാരിയെ അക്രമി പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് തള്ളിയിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →