തിരുവനന്തപുരം: ലോ അക്കാദമിയിൽ അധ്യാപകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. അസിസ്റ്റൻറ് പ്രൊഫസർ പേരൂർക്കട സ്വദേശി സുനിൽകുമാറാണ് (45 ) കോളേജിൻറെ ഗ്രൗണ്ടിൽ ആത്മഹത്യ ചെയതത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ മരണം സൂചപ്പിക്കുന്ന പോസ്റ്റ് അധ്യാപകനിട്ടിരുന്നു.
പത്തുവർഷമായി കോളജിലെ അധ്യാപകനായിരുന്നു സുനിൽകുമാർ. കലാപരിപാടികളിൽ സജീവമായിരുന്ന സുനിൽകുമാർ കൊളജിൽ നടന്ന ഓണാഘോഷ പരിപാടികളുടെ മുഖ്യസംഘാടകനുമായിരുന്നു. 18/08/2021 ബുധനാഴ്ച രാവിലെ കോളജിലെത്തിയ സുനിൽകുമാർ 1.30 മണിയോടെ കോളജിലെ പിന്നിലെ ഗ്രൗണ്ടിനു സമീപമുള്ള സ്ഥലത്തേക്കാണ് പോയത്. അവിടെ നിന്ന വിദ്യാർത്ഥികളുമായി സുനിൽ സംസാരിച്ചിരുന്നു. അവർക്ക് ഭക്ഷണം കഴിക്കാനുള്ള പണവും നൽകിയ ശേഷമാണ് ഗ്രൗണ്ടിലേക്ക് പോയത്.

