ന്യൂഡല്‍ഹി ആഗസ്റ്റ് 24: കോണ്‍ഗ്രസ്സ് നോതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, സിപിഎം നേതാവ് സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, വിമത ജെഡി നേതാവ് ശാരദ് യാദവ്, ഡിഎംകെ നേതാവ് തിരുച്ചി ശിവ, എന്‍സിപി നേതാവ് മജീദ് മേനോന്‍, ഡി രാജ, ദിനേശ് ത്രിവേദി, എന്നിവരും ഇന്ന് ശ്രീനഗറിലേക്ക് പോകും.
സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന്ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാക്കള്‍ അവിടേയ്ക്ക് പോകുന്നത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹിക്ക് പോകും. ശ്രീനഗറിലേക്ക് ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചിരുന്നു. സ്ഥലത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.
സുരക്ഷാകാരണങ്ങള്‍ കൊണ്ട് വെള്ളിയാഴ്ച പ്രതിപക്ഷത്തോട് കാശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മുകാശ്മീര്‍ ഭരണാധികാരികള്‍ പറഞ്ഞിരുന്നു.

