കണ്ണൂര്‍: ആര്.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് പിടിയിലായ വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവെക്കണമെന്ന് 10/08/21 ചൊവ്വാഴ്ച കോടതി അറിയിച്ചു.
വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇവര്‍ പറഞ്ഞിരുന്നു. സഹോദരങ്ങളായ എബിന്, ലിബിന് എന്നിവരാണ് ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാര്‍ എന്നറിയപ്പെടുന്നത്.

