ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ട്രക്കുകളുടെ സ്വതന്ത്രമായ നീക്കം അനുവദിക്കുന്നില്ലെന്നും പ്രാദേശിക ഭരണകൂടം പ്രത്യേക പാസുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ലോക്ക്ഡൗണ്‍ നടപടികളുടെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആഅനിയസരിച്ച് കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് പ്രത്യേക പാസുകള്‍ ആവശ്യമില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആദ്യമേ വ്യക്തമാക്കിയിരുന്നു. രാജ്യത്തൊട്ടാകെ ചരക്കു സേവനങ്ങളുടെ വിതരണ സംവിധാനം നിലനിര്‍ത്തുന്നതിന് സ്വതന്ത്ര നീക്കം അത്യാവശ്യമാണ്. ലോക്ക്ഡൗണ്‍ നടപടികളുടെ ഭാഗമായി 15.04.2020 നു തന്നെ കേന്ദ്രആഭ്യന്തര മന്ത്രാലയം ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ട്രക്കുകളും ചരക്ക് വാഹനങ്ങളും അടക്കമുള്ള എല്ലാ ചരക്ക് ഗതാഗതവും സ്വതന്ത്രമായി അനുവദിക്കുമെന്ന് ഈ ഏകീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
ട്രക്കുകളുടെ സ്വതന്ത്ര നീക്കം അനുവദിച്ചു കൊണ്ടു പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ രേഖ https://www.mha.gov.in/sites/default/files/MHA%20order%20dt%2015.04.2020%2C%20with%20Revised%20Consolidated%20Guidelines_compressed%20%283%29.pdf ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ അധികാരികള്‍ക്കും ഫീല്‍ഡ് ഏജന്‍സികള്‍ക്കും ബോധ്യമുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ മാത്രമേ കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം തടസ്സമില്ലാതെ അനുവദനീയമാകൂ. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കാണാന്‍ ക്ലിക്ക് ചെയ്യുക http://164.100.117.97/WriteReadData/userfiles/MHA%20Do%20tLr%20Dt.%2030.4.2020%20to%20Chief%20Secretaries%20to%20allow%20unhindered%20movement%20of%20trucks ബന്ധപ്പെട്ട രേഖ http:// https://pib.gov.in/PressReleasePage.aspx?PRID=1619790

