രാജ്യത്ത് 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് സെപ്റ്റംബര്‍ മുതല്‍ നല്കി തുടങ്ങും. സൈഡസ് വാക്സിനാണ് നല്‍കുക. ഇതിന് അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ: എന്‍.കെ അറോറ പറഞ്ഞു.
സൈഡസ് വാക്സിന് പിറകെ കോവാക്സിനും അനുമതി നല്‍കും. കൊവാക്സിന് മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്സിനേഷൻ ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. 2022 ജനുവരി-ഫെബ്രുവരിയിൽ രണ്ടിനും 18-നുമിടയില്‍ വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ: എന്‍.കെ അറോറ വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് കുട്ടികളിലും പരിശോധന നടത്തുന്നത്. എന്നാല്‍, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന് പീഡിയാട്രിക് അസോസിയേഷന് ഉള്‍പെടെ സംഘടനകള്‍ പറയുന്നു

