റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധീരജവാന് വിട

July 10, 2021 - 8:34 am

ജമ്മു കാശ്മീരിൽ ഭികരാക്രമണത്തിൽ വീരമൃത്യു വഹിച്ച സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ശ്രീജിത്തിൻ്റെ മകൻ അതുൽ പിതാവിൻ്റെ ചിതയ്ക്ക് തീ കൊളുത്തി. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലി അർപ്പിച്ചു.

10/07/2021 ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ സുന്ദർ ബനിയിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. വെടിവയ്പ്പിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *