വർക്കല: ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. ദീർഘനാൾ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. 07/07/21 ബുധനാഴ്ച രാവിലെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.
ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്. 1977ൽ ജനറൽ സെക്രട്ടറിയുടെ ചുമതലയും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷന്റെ ചുമതലയും വഹിച്ചു. 1922 ഡിസംബറിലായിരുന്നു ജനനം.



