റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ കേന്ദ്രമന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു; അലക്കുകാരൻ അറസ്റ്റിൽ

July 7, 2021 - 11:10 am

ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു. രംഗരാജന്റെ ഭാര്യ കിറ്റി കുമാരമംഗലമാണ് കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹി വസന്ത് വിഹാറിലെ വീട്ടിലാണ് കിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.06/07/21 ചൊ​വ്വാഴ്ച രാത്രി ഒൻപ​തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒരാ​ള്‍ പി​ടി​യി​ലാ​യ​താ​യി സൗ​ത്ത് വെ​സ്റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഇ​ങ്കി​ത് പ്രതാപ് സിം​ഗ് അ​റി​യി​ച്ചു. വീ​ട്ടി​ലെ അ​ല​ക്കു​കാ​ര​നാ​യ രാ​ജു(24) എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.

ക​വ​ര്‍​ച്ചാ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം എ​ന്നു സം​ശ​യി​ക്കു​ന്നു. ര​ണ്ട് പേ​ര്‍ കൂ​ടി കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ് എ​ന്നാ​ണ് പൊലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡ​ല്‍​ഹി പൊലീസ്.

മറ്റു രണ്ടു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതായി ഡിസിപി അറിയിച്ചു. പരേതനായ രംഗരാജന്‍ കുമാരമംഗലം സേലം എംപിയായിരുന്നു. നരസിംഹറാവു, വാജ്‌പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *