റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുണ്ടക്കയത്ത് 12 വയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

June 27, 2021 - 11:01 am

കോട്ടയം: മുണ്ടക്കയത്ത് കൂട്ടിക്കലില്‍ 12 വയസ്സുള്ള മകളെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൂട്ടിക്കല്‍ സ്വദേശി ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്.

മകളെ കൊലപ്പെടുത്തിയ ശേഷം ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. 27/06/21 ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. ലൈജീനയുടെ ഭര്‍ത്താവ് ഷമീര്‍ വിദേശത്താണ്.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ലൈജീനയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മകളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വിവരം പുറത്തറിഞ്ഞത്. കൃത്യം നടത്തിയതിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *