റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോട്ടോര്‍ വാഹന വകുപ്പില്‍ “ഫയല്‍ക്യൂ മാനേജ്‌മെന്റ് ” സംവിധാനം നടപ്പിലാക്കി

June 27, 2021 - 7:59 am

തിരുവനന്തപുരം: ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുളള അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ മാത്രം പരിഗണിക്കാനുളള ഫയല്‍ക്യൂ മാനേജ്‌മെന്റ് സംവിധാനം മോട്ടോര്‍വാഹന വകുപ്പില്‍ നടപ്പിലാക്കി. ഇടനിലക്കാരുടെ ഇടപെടലോ,മറ്റ്‌ സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവര്‍ക്ക്‌ ആദ്യ പരിഗണന എന്നതാണ്‌ പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

ആദ്യം എത്തിയ അപേക്ഷ തീര്‍പ്പാക്കിയ ശേഷമേ ഉദ്യോഗസ്ഥര്‍ക്ക്‌ അടുത്തതിലേക്ക്‌ പോകാന്‍ കഴിയൂകയുളളു. ഒന്നുകില്‍ അനുവദിക്കണം അല്ലെങ്കില്‍ കാരണം ചൂണ്ടിക്കാട്ടി നിരസിക്കണം. ഇതല്ലാതെ അടുത്ത അപേക്ഷയിലേക്ക്‌ ഉദ്യോഗസ്ഥന്‌ പോകാനാവില്ല. ഒരേസമയം ഒരപേക്ഷയേ ഉദ്യോഗസ്ഥന്‌ കാണാനും കഴിയൂ. ഏതെങ്കിലും അപേക്ഷ അകാരണമായി മാറ്റിവയ്‌ക്കാനോ, വഴിവിട്ടപരിഗണന നല്‍കാനോ ഇനികഴിയില്ല. സ്വീകരിച്ച നടപടി അപ്പോള്‍ തന്നെ മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തുന്നതിനാല്‍ നടപടികള്‍ പൂര്‍ണമായും സുതാര്യമാകുമെന്നാണ്‌ വിലയിരുത്തല്‍. വാഹന രജിസ്‌ട്രേഷനും ഇതേ സംവിധാനം നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

കേരളത്തില്‍ നിന്ന്‌ പുറത്തേക്കുപോകുന്ന വാഹനങ്ങള്‍ക്കുളള പെര്‍മിറ്റും അടുത്ത ആഴ്‌ചമുതല്‍ ഓണ്‍ലൈനാകും. ഓണ്‍ലൈനായി ഫീസടച്ചാല്‍ പെര്‍മിറ്റ്‌ ലഭിക്കുംവിധം മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെക്ക്‌ പോസ്‌റ്റുകളും ഓണ്‍ലൈനാവുകയാണ്‌. ഇതുവഴി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുളള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്കപോസ്‌റ്റുകളില്‍ മണിക്കൂറുകള്‍ കാത്തു കിടക്കാതെ വേഗം കടന്നുപോകാം, പണമിടപാട്‌ ഒഴിവാകുന്നതിലൂടെ ചെക്കപോസ്‌റ്റുകഴിലെ ക്രമക്കേടുകള്‍ ഓഴിവാക്കാനാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ്‌ കണക്കുകൂട്ടുന്നു. പെര്‍മിറ്റുകള്‍ എവിടെവച്ചും ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *