റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോവിഡ്‌ ബാധിച്ച്‌ മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക്‌ ആനുകൂല്യവുമായി ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതനുസരിച്ച്‌ 1948ലെ ഇഎസ്‌ഐ നിയമ പ്രകാരം രജിസ്‌റ്റര്‍ ചെയ്‌തിട്ടുളള തൊഴിലാളികളുടെ ആശ്രിത കുടുംബങ്ങള്‍ക്കാണ്‌ ആനുകൂല്യം ലഭിക്കുക. തൊഴിലാളിയുടെ വേതനതത്തിന്റെ 90 ശതമാനം വരെയുളള തുക ആശ്രിത കുടുംബങ്ങള്‍ക്ക്‌ നിശ്ചിത അനുപാതത്തില്‍ വിഭജിച്ച്‌ എല്ലാമാസവും അവരുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ വിതരണം ചെയ്യുന്നതാണ്‌ പദ്ധതി. ഇതുപ്രകാരം കുറഞ്ഞ ആനുകൂല്യം പ്രതിമാസം 1800രൂപയായിരിക്കും.

മരണപ്പെട്ട തൊഴിലാളിയുടെ ഭാര്യക്കോ ഭര്‍ത്താവിനോ വര്‍ഷത്തില്‍ 120 രൂപ അടച്ചാല്‍ ഇഎസ്‌ഐ ചികിത്സാ ആനുകൂല്യം ലഭിക്കും. 2020 മാര്‍ച്ച്‌ 24 മുതല്‍ മുന്‍കാല പ്രബല്യത്തോടെ രണ്ടുവര്‍ഷത്തേക്കാണ്‌ പദ്ധതി നടപ്പിലാക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *