അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതൽ

June 16, 2021 - 9:56 pm

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിർമൽ 223, വിൻവിൻ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര – ബിഎം 6 , ലൈഫ് വിഷു ബമ്പർ – ബി ആർ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ 25, 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളിൽ നടത്തും. മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കും. ലോട്ടറികളുടെ എണ്ണം, തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും. ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഭാഗ്യക്കുറി ഓഫീസുകളിൽ 17 മുതൽ ലോട്ടറി വില്പന പുനരാരംഭിക്കും. ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി പരിമിതപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *