അബുദാബി: ഫൈസര്‍ വാക്സിന് 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറായി യു.എ.ഇയും ഖത്തറും. ഖത്തറില്‍ സെപ്തംബര്‍ മാസം മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം.ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ വാക്സിന് കമ്പനിനടത്തിയ പഠനത്തില്‍ കുട്ടികളില്‍ അവ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പ്രാദേശികമായി ക്ലിനിക്കല്‍ പരീക്ഷണം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങള്‍ 12വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് ആരംഭിച്ചുകഴിഞ്ഞു.
12-15 വയസുകാര്‍ക്ക് ഫൈസര്‍ വാക്സിന് നല്കാന് യു.എ.ഇയും ഖത്തറും
