റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

May 15, 2021 - 12:02 pm

ഗുവാഹത്തി: കൊവിഡ് രൂക്ഷമായതോടെ സിക്കിമില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്ത സംസ്ഥാനമാണ് സിക്കിം. നേരത്തെ മിസോറാമും നാഗാലാന്റും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്ക് ആരംഭിക്കുന്ന ലോക്ക് ഡൗണ്‍ മെയ് 24ന് രാവിലെ 5 മണിക്ക് അവസാനിക്കും.കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *