കോവിഡ് ബാധിതനായ മോഷ്ടാവിനെ പിടിച്ച പോലീസിനും കോവിഡ്

വ​ഡോ​ദ​ര ഏപ്രിൽ 16: കോ​വി​ഡ് ബാ​ധി​ത​നാ​യ മോ​ഷ്ടാ​വി​നെ പിടികൂടിയ പോ​ലീ​സു​കാ​ര​നും കോ​വി​ഡ് ബാധയേറ്റു. ഗു​ജ​റാ​ത്തി​ലാണ് സംഭവം. വ​ഡോ​ദ​ര ജി​ല്ല​യി​ലെ ദ​ബോ​യ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളി​നാ​ണ് ഇന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

തിം​ബി ഗ്രാ​മ​ത്തി​ലെ ഒരു ക​ട​യി​ല്‍​നി​ന്ന് പാ​ന്‍​മ​സാ​ല മോ​ഷ്ടി​ച്ച​യാ​ളെ ചൊ​വ്വാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തുടര്‍ന്ന് നടന്ന വൈ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എന്നാല്‍ സംശയത്തെ തുടര്‍ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂടി സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​നക്ക് ​വിധേയമാക്കുകയായിരുന്നു.

എന്നാല്‍ ഇ​തി​ല്‍ ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →