റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി ഏപ്രിൽ 16: തെക്കന്‍ സംസ്ഥാനങ്ങളായ തമിഴ് നാട്ടിലെയും ആന്ധ്രാപ്രദേശിലെയും 75 ഓളം കുട്ടികള്‍ക്ക് കൊവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്. നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരില്‍ നിന്നാണ് ഇവര്‍ക്കെല്ലാം കൊവിഡ് വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയില്‍ മൂന്ന് വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള 40 കുട്ടികള്‍ക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ വിഭാഗം പറയുന്നു.

തബ് ലീഗ് ജമാഅത്ത് സഭകളില്‍ പങ്കെടുത്ത കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷമാണ് കുട്ടികള്‍ക്ക് രോഗം ബാധിച്ചത്. തെലങ്കാനയിലെ 25 കുട്ടികള്‍ക്ക് കൊവിഡ് -19 പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അണുബാധയുടെ ഉറവിടം മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നും ആരോഗ്യവിഭാഗം ഉറപ്പിച്ചു പറയുന്നു. തമിഴ്നാട്ടില്‍ 33 കുട്ടികള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

അതിനിടെ കൊറോണ വൈറസ് കേസുകളില്‍ 70 ശതമാനവും ബംഗ്ലാവേലി മസ്ജിദ് സഭകളില്‍ നിന്നാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനും തെലങ്കാന മന്ത്രിയുമായ കെ ടി രാമ റാവു മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിലും 80 ശതമാനം കേസുകളും തബ് ലീഗ് ജമാഅത്ത് സംഭവങ്ങളുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. സംസ്ഥാനത്തെ മിക്ക ഹോട്ട്സ്‌പോട്ടുകളും നിസാമുദ്ദീന്‍ സഭകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഇതിന്റെ തെളിവാണ്.

ആന്ധ്രയില്‍ 525 കൊവിഡ് -19 പോസിറ്റീവ് കേസുകളും തെലങ്കാന 647 കേസുകളും ഉണ്ട്. തമിഴ്നാട്ടില്‍ 1,242 കൊവിഡ് വൈറസ് കേസുകളില്‍ 1,117 എണ്ണം നിസാമുദ്ദിന്‍ മതസമ്മേളനത്തില്‍ നിന്ന് എത്തിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 14 പേര്‍ വീതം അസുഖം ബാധിച്ചു മരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *