തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 2021 മെയ് 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനത്തിന് പ്രവേശനം ഉണ്ടാവില്ല. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമാത്രമായിരിക്കും സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രവേശനം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
സിപിഎംല്‍ ആരൊക്കെ മന്ത്രിമാരാകുമെന്നതിലും എല്‍ഡിഎഫിലെ ഏതൊക്കെ ചെറുകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നതിലും അന്തിമ തീരുമാനം ആയിട്ടില്ല. 99 പേരാണ് ഇടതുമുന്നണിയില്‍ ജയിച്ചുവന്നത്. സിപിഎമ്മിന് സ്വതന്ത്രരടക്കം 67 മെമ്പര്‍മാരാണുളളത്. സിപിഐക്ക് 17 പേര്‍. കേരളാ കോണ്‍ഗ്രസ്(എം) 5 പേര്‍, ജെഡിഎസ്,എന്‍സിപി 2 വീതം, കേരളാ കോണ്‍ഗ്രസ് (ബി)എല്‍ജെഡി തുടങ്ങിയ ഇടതുക്ഷകള്‍ക്ക് ഓരോന്നുവീതവും സീറ്റുകളാണ് ഉളളത്. ഐഎന്‍എല്ലും, കോവൂര്‍ കുഞ്ഞുമോനും മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ മാത്രമല്ല പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും കഴിഞ്ഞ തവണത്തെ ആരും ഉണ്ടാവില്ല.

