കോവിട് രണ്ടാം തരംഗം അതി രൂക്ഷമായതോടെ പല ഷൂട്ടിംഗ് കളും നിർത്തിവെച്ച സാഹചര്യത്തിൽ വിജയ് യെ നായകനാക്കി ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ദളപതി 65 ന്റെ ഷൂട്ടിംഗ് പൂർത്തീകരണത്തിനായി ചെന്നൈയിൽ ഗംഭീര രീതിയിൽ കൃത്രിമ സെറ്റ് ഒരുക്കുകയാണ് അണിയറപ്രവർത്തകർ. ദിവസങ്ങൾക്കുമുമ്പാണ് ജോർജിയയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി ടീം തിരിച്ചെത്തിയത്.
ചിത്രത്തിൻറെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകളും അതോടൊപ്പം ചിത്രത്തിൽ നായികയായി എത്തുന്ന പൂജ ഹെഗ്ഡേക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയും ഈ ചിത്രത്തിൻറെ ചിത്രീകരണം പൂർണമായും നിർത്തേണ്ടി വന്നിരുന്നു. ഇപ്പോൾ ചിത്രത്തിൻറെ ചിത്രീകരണം ഉടൻ പുനരാരംഭിക്കാൻ വേണ്ടായാണ് കൃത്രിമമായി സെറ്റ് ഒരുക്കുന്നത്.
സിനിമയിലെ മർമപ്രധാനമായ ഒരു ഷോപ്പിങ് മാളിൽ ഉള്ള ഏതാനും രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടിയാണ് ഇങ്ങിനെയൊരു സെറ്റ് ഒരുക്കുന്നത്. ആളുകൾ തിങ്ങി കൂടും എന്നുള്ളതിനാൽ എവിടെയാണ് സെറ്റ് ഇടുന്നത് എന്ന കാര്യം അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
ആക്ഷനും റൊമാൻസും കോമഡിയും നിറഞ്ഞ ദളപതി 65 എന്ന ചിത്രത്തിൽ യോഗി ബാബു, അപർണ ദാസ് , തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ് .

