റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്ത മാസത്തോടെ പത്ത് ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം അടിയന്തിരമായി വാങ്ങും. വില കൊടുത്താണ് ഈ 10 ലക്ഷം ഡോസ് വാക്സിനും സംസ്ഥാനം വാങ്ങുക. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനുമാണ് വാങ്ങുന്നത്.

സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്നും 28/04/21 ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക് ഡൗൺ ഏർപ്പെടുത്തിയാൽ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. എന്നാൽ പ്രാദേശിക തലത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.

അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ ചെയ്തിരുന്നു കേന്ദ്രസര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി 15 % കടന്ന ജില്ലകള്‍ അടച്ചിടാനാണ് ശുപാര്‍ശ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *