ചെറുതോണി: അടിമാലി മാങ്കടവില്‍ നിന്നും അഞ്ചുദിവസം മുമ്പ് കാണാതായ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവഗംഗ(19) എന്നിവരാണ് മരിച്ചത്. പാല്‍കുളം മേട്ടിലെ മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇടുക്കി ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജോജി ജേക്കബിന്‍റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ വനം വകുപ്പ് വാച്ചര്‍മാരാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ ഉപയോഗിച്ച ബൈക്ക് പാല്‍കുളം മേട്ടില്‍ നിന്ന് 2021 ഏപ്രില്‍ 14ന് കണ്ടെത്തിയിരുന്നു. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നും മുക്കാല്‍ കിലോമീറ്റര്‍ ഉളളിലേക്കുമാറിയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ്. ഇരിങ്ങാലക്കുടയില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

