റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ചികിത്സക്കായി വിവിധ പദ്ധതികള്‍ തയ്യാറാകുന്നു.ആരോഗ്യ മന്ത്രി യോഗം വിളിച്ചു

April 19, 2021 - 8:23 am

ആലുവാ: കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സക്കായി വിവിധ പദ്ധതികള്‍ തയ്യാറാകുന്നു. ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ആലുവാ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സക്ക് 100 ഐസിയു കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണ സജ്ജമാക്കും . ഫോര്‍ട്ടുകൊച്ചി താലൂക്കാശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. കളമശേരി മെഡിക്കല്‍ കോളേജിനെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റാനും തീരുമാനമായി . ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ചകൊണ്ട് കോവിഡ് ചികിത്സക്കായി സജ്ജമാക്കും. സര്‍ക്കാര്‍ മേഖലയില്‍ 1000 കിടക്കകള്‍ തയ്യാറാക്കും. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പുവരുത്തും ആശുപത്രിയില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ ആശുപത്രിയിലെ 10 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്കായി മാറ്റി വയ്ക്കാന്‍ കളക്ടര്‍ വഴി നിര്‍ദ്ദേശം നല്‍കുന്നതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസല്‍ കെയര്‍ സെന്ററുകളും (ഡിസിസി)സിഎഫ്എല്‍ടിസികളും സജ്ജ്മാക്കാനും തീരുമാനമായി . ഇതിനായി ആരോഗ്യ വകുപ്പുമന്ത്രിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുടെയും നേതൃത്വത്തില്‍ 2021 ഏപ്രില്‍ 19 തിങ്കളാഴ്ച ജില്ലാതല യോഗം ചേരുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *