റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് റീത്ത് വച്ചു

April 4, 2021 - 12:47 pm

തൃശ്ശൂര്‍: കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് 03/04/21 ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ അക്രമികള്‍ വീടിന് മുന്നില്‍ റീത് വച്ചു.

കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി റോഡ് ഷോയ്ക്കിടെ ഉണ്ടായ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണം എന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *