തൃശ്ശൂര്‍: കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് 03/04/21 ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ അക്രമികള്‍ വീടിന് മുന്നില്‍ റീത് വച്ചു.
കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി റോഡ് ഷോയ്ക്കിടെ ഉണ്ടായ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണം എന്നാണ് കരുതുന്നത്.



