തിരുവനന്തപുരം, 2026 ഓഗസ്റ്റ് 19 –
35 വേദികളിൽ ഒരാഴ്ച ആഘോഷം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 24ന് തുടക്കമാകും. തലസ്ഥാന നഗരത്തിലെ 35 വേദികളിലായി ഒരാഴ്ചയ്ക്കിടെ 340ലേറെ കലാപരിപാടികൾ നടക്കും. മൂവായിരത്തോളം കലാകാരന്മാരും അണിയറ പ്രവർത്തകരും ആഘോഷത്തിന്റെ ഭാഗമാകും. 13 ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും.
നിശാഗന്ധിയിൽ ഉദ്ഘാടന മേള
ഓഗസ്റ്റ് 24ന് വൈകിട്ട് അഞ്ചരയ്ക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. നടൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിന് മുന്നോടിയായി നടി ശോഭനയുടെ നൃത്തപരിപാടിയും നടക്കും
സമാപന ഘോഷയാത്രയിൽ ഉപരാഷ്ട്രപതി
ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടക്കുന്ന ഓണം ടൂറിസം വാരാഘോഷ സമാപന ഘോഷയാത്രയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടുത്തിയാകും ഘോഷയാത്ര സംഘടിപ്പിക്കുക. ഒരാഴ്ച നീളുന്ന ഓണം ടൂറിസം വാരാഘോഷത്തിനാണ് ഇതോടെ സമാപനമാകു
വ്യാപാരമേളയും ഭക്ഷ്യമേളയും
വ്യാപാരമേള ഓഗസ്റ്റ് 21ന് ആരംഭിക്കും. ഭക്ഷ്യമേള ഓഗസ്റ്റ് 23ന് കനകക്കുന്നിൽ തുടങ്ങും. ഓഗസ്റ്റ് 21ന് കോവളത്ത് നിന്ന് പതാക ഘോഷയാത്ര ആരംഭിക്കും. വിവിധ നിയോജക മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് 23ന് കനകക്കുന്നിൽ സമാപിക്കും. തുടർന്ന് ഓണപ്പതാക ഉയർത്തുകയും നഗരത്തിലെ വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ നടത്തുകയും ചെയ്യും.
സംഗീതരാവ് മുതൽ നൃത്തവിരുന്ന് വരെ
വാരാഘോഷത്തിന്റെ വിവിധ ദിവസങ്ങളിൽ പ്രമുഖ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും. ഉണ്ണി മേനോൻ, ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, അഭയ ഹിരൺമയി, മഞ്ജരി തുടങ്ങിയവർ പരിപാടികളുടെ ഭാഗമാകും. വിവിധ കലാരൂപങ്ങളും സംഗീതപരിപാടികളും ഉൾപ്പെടുത്തി ആഘോഷം വിപുലമാക്കും.
നാല് മേഖലകളായി കനകക്കുന്ന്
കനകക്കുന്ന് വളപ്പിലെ ആഘോഷമേഖല ബിസിനസ് മേഖല, ഭാവിമേഖല, കലാ-സാംസ്കാരിക മേഖല, ഭക്ഷ്യമേഖല എന്നിങ്ങനെ നാലായി തിരിക്കും. ആഘോഷം പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും. ശുചിത്വ മിഷനും നഗരസഭയും പരിപാടികളുമായി സഹകരിക്കും. കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയും ദിവസവും വൈദ്യുതി ദീപാലങ്കാരമുണ്ടാകും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.