റിപ്പോര്‍ട്ട്
News Editor
കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാൻ സാധ്യത

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന.

May 5, 2026 - 3:00 pm

 

തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് മാറി നില്‍ക്കുന്നത് എന്നാണ് സൂചന. സി പി ഐ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. സി പി ഐ നേതാവ് കെ രാജന്‍ പ്രതിപക്ഷ ഉപനേതാവായേക്കും.

പിണറായി വിജയന്‍ നാളെ ക്ലിഫ് ഹൗസ് ഒഴിയും.

മെയ് 6 ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍ പതിപക്ഷ സ്ഥാനത്തെ കുറിച്ച് ധാരണയുണ്ടായേക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ ഡി എഫ് നേരിട്ടത്. പരാജയത്തിന് ശേഷം പിണറായി വിജയന്‍ നാളെ ക്ലിഫ് ഹൗസ് ഒഴിയും. ചിന്താ ഫ്ളാറ്റില്‍ മുറി ഒരുങ്ങുന്നു. മൂന്നാം നിലയിലെ 3അ, 3ആ മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്ളാറ്റിന്റെ മുറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *