തിരുവനന്തപുരം: യുഡിഎഫിന്റെ വലിയ വിജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ മുഖപത്രമായ ജനയുഗം. ഭരണത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ജനങ്ങളിൽനിന്ന് അകന്നെന്ന് ആത്മപരിശോധന വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വീഴ്ചകളും പാളിച്ചകളും മുന്നണി പരിശോധിക്കണം.
വീഴ്ചകളും പാളിച്ചകളും മുന്നണി പരിശോധിക്കണം. സിപിഎമ്മിലെ പ്രമുഖർ പാർട്ടിയെ വെല്ലുവിളിച്ച് യുഡിഎഫിനൊപ്പം നിന്ന് മത്സരിച്ചിട്ടും വിജയിച്ചത് ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്തുതയാണ്.സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പരമ്പരാഗത അടിത്തറയ്ക്ക് ഇളക്കം തട്ടുകയും വോട്ടുചോർച്ച സംഭവിക്കുകയും ചെയ്തു. ഇതിനൊക്കെ പരിഹാരമാർഗങ്ങൾ കണ്ടെത്തി തിരുത്തേണ്ടത് ഇടതുപക്ഷം പ്രസക്തമായ ഒരു രാഷ്ട്രീയ ശക്തിയായി തുടരാൻ അനിവാര്യമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.
.