റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഒരു വനിത അടക്കം ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

കോഴിക്കോട് എൽഡിഎഫ്-യുഡിഎഫ് സംഘർഷം, ആറുപേർക്ക് പരിക്ക്

.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട് എൽഡിഎഫ് യുഡിഎഫ് സംഘർഷം. നാദാപുരം നിയോജകമണ്ഡലത്തിൽപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് എൽ.ഡി.എഫ്, യുഡിഎഫ് സംഘർഷമുണ്ടായത്. ഒരു വനിത അടക്കം ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. യുഡിഎഫ് സ്ഥാനാർഥി അഭിജിത്ത് വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.

ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു

പരിക്കേറ്റ അഞ്ച് യുഡിഎഫ് പ്രവർത്തകരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുൽ ജലീൽ, മുനീർ കെ.ടി, ജീവൻസ് പ്രകാശ്, അജീർ കെ ടി, പ്രകാശ്, അജ്‌നാസ് മഠത്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

Share
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *